Friday, November 20, 2009

ഉറക്കച്ചടവ്


കണ്ണില്‍

കുറുകി കുറുകി

തളം കെട്ടുന്ന

ഉറക്കച്ചടവ് ........

അപ്പോഴും,

മേശയിലടുക്കിയ

പുസ്തകങ്ങള്‍ക്കിടയില്‍ ,

നിവര്‍ത്തിവച്ച

തടിച്ച ഗ്രന്ഥത്തിലെ

കുനുകുനുത്ത

അക്ഷരങ്ങളിലൂടെ

പാതിയടഞ്ഞ കണ്ണുകള്‍

നീങ്ങിക്കൊണ്ടിരുന്നു .

ഉറക്കമിളച്ചു

കറുത്ത് നിറം കെട്ടകണ്ണുകള്‍

അടയാന്‍ കൊതിച്ചു !

പണ്ടെന്നോ

കണ്ടു മറന്ന സ്വപ്നം

കാണാന്‍ കൊതിച്ചു !

പുറത്തു കാറ്റടിക്കുമ്പോള്‍

പുതപ്പിലെ ഇളം ചൂടില്‍

ചുരുണ്ടു കൂടാന്‍ കൊതിച്ചു!

എന്ഗിലും ,

വരാന്തയിലെ

ട്യൂബ് ലൈറ്റിന് ചുവട്ടില്‍

പാടങ്ങളുരിവിട്ടു

നേര്‍ത്ത കാലൊച്ചകള്‍

നീങ്ങുമ്പോള്‍

തടിച്ച പുസ്തകങ്ങളിലേക്ക്

വിളറിയ കണ്ണുകളോടെ

ചെന്നു വീഴുന്നു.

3 comments:

Manoraj said...

vimarsikkukayanennu karuthillengil onnu parayam.. kavithayil aksharathettukal vannal athinu valiya vilakodukkendi varum.. evide patangal oruvittu ennathine "ta" karam mariyappol kavithayil ezhuthukari kanda asayam thanne marippokunnu...sradhikkumallo? piine, ente blogil vannathinum comment post chyethathinum nandi...

Midhin Mohan said...

പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളിലാണ് ഈ പ്രതിഭാസം ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത്... അല്ലെ?

the man to walk with said...

ezhithinte moodu ishtaayi

Post a Comment