Sunday, April 4, 2010

സ്നേഹം


ഏറ്റവും പുതിയ മലയാളം -ഇംഗ്ലീഷ്
ഡിഷ്നെറിയിലും പരതി,
അര്‍ഥം കിട്ടിയില്ല .
ഇന്നലെ ക്ലാസ്സില്‍ ടീച്ചര്‍ പഠിപ്പിച്ച
കവിതയാണ് -'സ്നേഹം '.
-എന്താണതിനു അര്‍ഥം
അമ്മതന്‍ അമ്മിഞ്ഞപ്പാലുപോലാണ്
സ്നേഹമെന്ന് കവി .
അമ്മയോട് ചോദിച്ചു ,
അമ്മയ്ക്കറിയില്ലത്രേ .
അമ്മയുടെ മേക്കപ്പ് റൂമിലും
അങ്ങനെയൊരു വസ്തു കണ്ടില്ല .
വെടിച്ച ചുണ്ടില്‍ ലിപ്സ്റ്റിക് പുരട്ടി
മുത്തശി പറഞ്ഞു
'കടേന്നു മേടിക്കാന്‍ മേലാരുന്നോ?'
തടിച്ച കണ്ണട ചെവിയില്‍ തിരുകി
മുത്തച്ഛന്‍ ചിന്തിച്ചു
മുത്തച്ഛന്‍റ്റെ മുത്തച്ഛന്‍റ്റെ
പുസ്തകശേകരണത്തില്‍ എവിടെയോ
ഇങ്ങനൊരു വാക്ക് കണ്ടിട്ടുണ്ടത്രേ !
പക്ഷേ മുത്തച്ചന്‍നു അതിന്റ്റെ അര്‍ത്ഥമറിയില്ല .
തടിച്ച ഡിഷ്ണറികള്‍ നടുവൊടിഞ്ഞു
ചുറ്റും കിടന്നു .......

5 comments:

  1. ഇങ്ങനെ ഒരു കാലം വിദൂരമല്ല..നല്ല പോസ്റ്റ്‌.

    ReplyDelete
  2. 'കടേന്നു മേടിക്കാന്‍ മേലാരുന്നോ?'
    !!!

    ReplyDelete
  3. തടിച്ച ഡിഷ്ണറികള്‍ നടുവൊടിഞ്ഞു
    ചുറ്റും കിടന്നു .......

    ReplyDelete