Sunday, May 30, 2010

വഴിക്കണ്ണുകള്‍


യാത്ര അയപ്പിനെക്കുറിച്ചു നീ
വാചാലനായല്ലോ?
ഈ യാത്രപോക്കിന്റ്റെ വേദന
നീ അറിയുന്നുവോ?
പ്രിയമുള്ളതെല്ലാം
അകലെ മറയുന്നതിന്റ്റെ
നിസ്സഹായത !
തിരിഞ്ഞു നോക്കിയാലും
ഉറക്കെ വിളിച്ചാലും
അറിയാത്ത അകലങ്ങളിലെക്കാന്
ഈ യാത്ര
എന്നിട്ടും,
പ്രതീക്ഷയുടെ മഴ ച്ചാറ്റല്‍ പോലെ
അടുത്ത വണ്ടിക്കു ഞാന്‍
വരുന്നതും കാത്തുള്ള
നിന്റ്റെ വഴി ക്കണ്ണുകള്‍
എന്നിലേക്ക് നീളുന്നുവല്ലോ?

4 comments:

  1. യാത്രപോക്കിന്റ്റെ വേദന
    നീ അറിയുന്നുവോ?
    പ്രിയമുള്ളതെല്ലാം
    അകലെ മറയുന്നതിന്റ്റെ
    നിസ്സഹായത !

    ഈ വരികളിൽ ആ വേദനയുണ്ട്‌. നന്നായിരിക്കുന്നു

    ReplyDelete
  2. യാത്രകളിൽ ഓർമ്മകൾ പല്ലി മുറിച്ചിട്ട വാൽപോലെ കുറെ നേരം മരിക്കാതെ......

    ReplyDelete
  3. "അടുത്ത വണ്ടിക്കു ഞാന്‍
    വരുന്നതും കാത്തുള്ള
    നിന്റ്റെ വഴി ക്കണ്ണുകള്‍
    എന്നിലേക്ക് നീളുന്നുവല്ലോ?"

    അര്‍ത്ഥ ഗര്ഭമുള്ള ലളിത മായ വരികള്‍
    വായന സുഖം തരുന്നുണ്ട്

    ആശംസകളോടെ
    --- ഫാരിസ്‌

    ReplyDelete
  4. പ്രതീക്ഷയുടെ മഴ ച്ചാറ്റല്‍ പോലെ
    അടുത്ത വണ്ടിക്കു ഞാന്‍
    വരുന്നതും കാത്തുള്ള
    നിന്റ്റെ വഴി ക്കണ്ണുകള്‍
    എന്നിലേക്ക് നീളുന്നുവല്ലോ?

    ReplyDelete